എസ് വൈ എസ് കൗണ്‍സിലുകള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങും

Posted on: March 19, 2015 5:29 am | Last updated: March 20, 2015 at 12:00 am
SHARE

sysFLAGകോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം തിളക്കമാര്‍ന്ന 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ നിറവില്‍ സംഘടനയുടെ മുഴുവന്‍ ഘടകങ്ങളിലും കൗണ്‍സിലുകള്‍ സംഘടിപ്പിക്കുന്നു. സംഘടനയുടെ 61-ാം പിറന്നാള്‍ ദിനത്തില്‍ കല്‍പ്പറ്റയില്‍ നിന്ന് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധഘടകങ്ങളില്‍ നടപ്പാക്കിയ പ്രവര്‍ത്തന പദ്ധതി കൗണ്‍സിലുകള്‍ വിലയിരുത്തും. സമാപന സമ്മേളനത്തില്‍ അംഗീകരിച്ച വിഷന്‍ -2025 ന്റെ ഭാഗമായി അടുത്ത സംഘടനാ വര്‍ഷത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ കൗണ്‍സിലുകള്‍ ചര്‍ച്ചചെയ്യും. മേല്‍ഘടകം തിരഞ്ഞെടുക്കുന്ന സി സി(കൗണ്‍സില്‍ കണ്‍ട്രോളര്‍)മാര്‍ കൗണ്‍സിലുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി മുഴുവന്‍ ഘടകങ്ങളുടെയും പ്രവര്‍ത്തന മികവ് സി.സി മാര്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യും. ഇതു സംബന്ധമായി ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, എന്‍ അലി അബ്ദുല്ല, സയ്യിദ് ത്വാഹ സഖാഫി, മുസ്തഫ കോഡൂര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി സംബന്ധിച്ചു.