സമസ്ത: 33 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: March 19, 2015 5:27 am | Last updated: March 18, 2015 at 10:28 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മുപ്പത്തിമൂന്ന് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തില്‍ ഒന്നും, തമിഴ്‌നാട്ടില്‍ മുപ്പത്തിരണ്ടും മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കേരളം: നൂറുല്‍ ഹുദാ സുന്നി മദ്‌റസ കൂനയില്‍ നീരാട്-മലപ്പുറം. തമിഴ്‌നാട് : മുഹ്‌യിദ്ദീന്‍ ആണ്ടവാര്‍ ജുമാ മസ്ജിദ് മേട്ടുപട്ടി-ഡിണ്ടിഗല്‍, ഗൗസിയ അറബിക് നഹ്‌വ് മഖ്തബ് മദ്‌റസ നാഗൂര്‍-നാഗപട്ടണം, ദാറുല്‍ ജന്നാത്ത് മദ്‌റസ കട്ടൂര്‍-തഞ്ചാവൂര്‍, മദ്‌റസത്തുല്‍ ജമാലിയ ദൊരങ്ക് കുറുച്ചി-തിരുച്ചി, അല്‍ മസ്ജിദ് ആശാ മദ്‌റസ ആലംപട്ടി പുത്തുര്‍-തിരുച്ചി, മസ്ജിദേ നൂര്‍ മദ്‌റസ രാമനാഥപുരം-കോവൈ, മദ്‌റസ മഹ്ബുല്‍ ഉലും കാരുംങ്കളകുളൈ-മധുരൈ, സൈമാ സഈദാ മദ്‌റസ വീതപട്ടി-ഡിണ്ടിഗല്‍, അണ്ണൈ അസ്മാ (റ) മദ്‌റസ നട്ടം-തേനി, മദ്‌റസത്തുല്‍ ജൈനം ഉട്മ്മ പാളയം-തേനി, ഇലാഹി മദ്‌റസ നരവാരികുപ്പം-ചെന്നൈ, ദാവൂദിയ്യ മദ്‌റസ തിരുവള്ളുവാര്‍തെരു-തിരുവള്ളൂര്‍, സുന്നത്ത് ജമാഅത്ത് മദ്‌റസ കുമ്പം-തേനി, മുഹ്‌യിദ്ദീന്‍ ജുമാ മദ്‌റസ തേനൂര്‍-മധുരൈ, ദര്‍ഗാ ശരീഫ് മദ്‌റസ കണാവൈ കുര്‍ച്ചി-മധുരൈ, മുനീറുല്‍ ഹുദാ മദ്‌റസ പടിയനല്ലൂര്‍-ചെന്നൈ, മിഫ്ത്താഹുല്‍ ഉലും മദ്‌റസ മൊട്ടൈ സ്ട്രീറ്റ്-ചെന്നൈ, മിഫ്ത്താഹുല്‍ ഉലും മദ്‌റസ പുരുസൈ വളക്കൈ-ചെന്നൈ, ഹസനത്തുല്‍ ജാരിയ മോണ്ടിമാന്‍ നഗര്‍-ചെന്നൈ, ദാവൂദിയ്യ മദ്‌റസ റെഡ്ഹില്‍സ്-ചെന്നൈ, അന്നൂറുല്‍ മുഹമ്മദിയ്യ മദ്‌റസ എടപ്പാളയം-ചെന്നൈ, നൂരിയ മദ്‌റസ ഗാന്ധിനഗര്‍-ചെന്നൈ, ദാറുസ്സലാം മദ്‌റസ പള്ളവാരം-ചെന്നൈ, മദ്‌റസത്തു റഹ്മാനിയ്യ പടിയനല്ലൂര്‍-ചെന്നൈ, മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ റെഡ്ഹില്‍-ചെന്നൈ, സൈനുല്‍ ഉലൂം അറബിക് മദ്‌റസ തിരുവട്ടിയൂര്‍-ചെന്നൈ, മമ്പഉല്‍ ഹസനാത്ത് പുതുപെട്ട്-ചെന്നൈ, നൂറുല്‍ ഇസ്‌ലാം മദ്‌റസ എര്‍ണാവൂര്‍-ചെന്നൈ, നൂറുല്‍ ഹുദാ മദ്‌റസ പൊന്നഗ്രം-ഡിണ്ടുകല്‍, മദ്‌റസത്തുല്‍ അന്‍സാരിയ്യ പെരിയകുളം-തേനി, മദ്‌റസ ഹീമിയ അയ്യംപാളയം-ഡിണ്ടിഗല്‍, മദ്‌റസ സയ്യിദ അലി ഫാത്വിമ ഉത്ത്മപാളയം-തേനി എന്നീ മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി.
സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി എം എസ് തങ്ങള്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, അബൂഹനീഫല്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി എം വില്ല്യാപ്പള്ളി സംബന്ധിച്ചു.