ഐ എ എം ഇ ടാലന്റ് ടെസ്റ്റ്: ജേതാക്കളെ പ്രഖ്യാപിച്ചു

Posted on: March 19, 2015 5:31 am | Last updated: March 18, 2015 at 10:27 pm
SHARE

കോഴിക്കോട്: ഐഡിയല്‍ അസോസിസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ) ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വര്‍ഷം തോറും നടത്തിവരാറുള്ള ഇന്റര്‍നാഷനല്‍ സ്‌കോളാസ്റ്റിക് ടാലന്റ് ടെസ്റ്റ് (ഐ എസ് ടി ടി) 2014-15 സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. 916 ഗോള്‍ഡ് മെഡല്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. ഏപ്രില്‍ ഒന്നിന് രാവിലെ 9.30ന് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. ഡോ. എം എ എച്ച് അസ്ഹരി കാന്തപുരം കീനോട്ട് അഡ്രസ് നിര്‍വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി മുഹമ്മദ് ഫൈസി, വി എം കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ വിശിഷ്ടാഥികളായിരിക്കും. പ്രൊഫ. കെ കോയട്ടി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് പ്രത്യേക ടെയിനിംഗ് നല്‍കും.
എല്‍ കെ ജി മുതല്‍ പ്രസ് ടു വരെയുള്ള ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള വിദ്യാര്‍ഥികളാണ് മെഡല്‍ നേടിയത്. അര്‍ഹരായ സ്‌കൂളിന്റെയും വിദ്യാര്‍ഥികളുടെയും പേര്, ക്ലാസ് എന്നീ ക്രമത്തില്‍: ദാറുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂള്‍ കപ്പൂര്‍- മുഹമ്മദ് നജീം (എല്‍ കെ ജി), മൗലാനാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊമ്പം- ഹയ കെ (യു കെ ജി), സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുറ്റിയാടി- ലാമിയ അശ്‌റഫ് (ഒന്നാം തരം), മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി – അശ്‌നബ് റാസി (രണ്ടാം തരം), യെസ് ഇംഗ്ലീഷ് സ്‌കൂള്‍ പട്ടാമ്പി – അര്‍ശിത് രാജ് (മൂന്നാം തരം), എം ഡി ഐ പബ്ലിക് സ്‌കൂള്‍ കരുളായി -മുഹമ്മദ് ഹാശിം പി കെ(നാലാം തരം), അസീസിയ ഇംഗ്ലീഷ് സ്‌കൂള്‍ പൊന്മുണ്ടം- റമീഷ സി പി (അഞ്ചാം തരം), മര്‍കസ് പബ്ലിക് സ്‌കൂള്‍ എ ആര്‍ നഗര്‍- ഷംന ഷെറിന്‍ പി പി (ആറാം തരം), ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ പൂനൂര്‍ – ഫാത്വിമ ഹെന്ന (ഏഴാം തരം), അല്‍ ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂള്‍ തെച്ചിയാട്- ജെസ്‌നി ഷെറിന്‍ (എട്ടാം തരം), ബുഖാരി ഇംഗ്ലീഷ് സ്‌കൂള്‍ കൊണ്ടോട്ടി- മിജിമല്‍ ഷാന്‍ (ഒമ്പതാം തരം), മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ – ആശിറ ഫാത്വിമ (പത്താംതരം), അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂള്‍ കാട്ടൂര്‍- സിറാജ് എം എസ് (പ്ലസ് വണ്‍), സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാട്ടൂല്‍- ഫുതൈമ ടി വി (പ്ലസ് ടു).