Connect with us

Education

എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞവര്‍ക്ക് മര്‍കസ് ഗാര്‍ഡനില്‍ അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ്

Published

|

Last Updated

കോഴിക്കോട്: ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍കസ് ഗാര്‍ഡനില്‍ അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് നടത്തുന്നു. കോഴ്‌സിന്റെ ആദ്യഘട്ടം ഏപ്രില്‍ 5,6,7 തിയ്യതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ മെയിന്‍ കാമ്പസില്‍ വെച്ച് നടക്കും. എസ്.എസ്.എല്‍.സിക്കു ശേഷം അഭിരുചിക്കനുസൃതമായ കോഴ്‌സ് തിരഞ്ഞെടുക്കാനും അവയുടെ സാധ്യതകള്‍ പരിചയപ്പെടാനും ഉദ്ദേശിച്ചുള്ള കോഴ്‌സില്‍ കേരളത്തിലെ പ്രമുഖരായ മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുമായുള്ള ചര്‍ച്ചകളും സംവാദങ്ങളുമുണ്ടാകും. വിദ്യാര്‍ത്ഥികളിലുള്ള നേതൃപാടവവും സാഹിത്യ അഭിരുചിയും പ്രോത്സാഹിപ്പിക്കുതിനുള്ള പ്രത്യേക ട്രെയിനിംഗുകള്‍ക്ക് പുറമെ മതബോധം വര്‍ദ്ധിപ്പിക്കുതിനാവശ്യമായ സ്‌പെഷ്യല്‍ ക്ലാസുമുണ്ടാവും. വ്യത്യസ്ത സെഷനുകള്‍ക്ക് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്‌ലിയാര്‍, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, അമീര്‍ ഹസ്സന്‍ ഓസ്‌ട്രേലിയ, ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, അബ്ദു മാനിപുരം, മുഹ്‌സിന്‍ കിഴിശ്ശേരി, അബ്ദുല്‍ഖാദര്‍ കരുവഞ്ചാല്‍, മുഹമ്മദലി സഖാഫി വള്ളിയാട, സിപി അഷ്‌റഫ് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും. കോഴ്‌സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മര്‍കസ് ഗാര്‍ഡനിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തില്‍ വെയിറ്റേജും ഉണ്ടാവും. ഫീല്‍ഡ് ട്രിപ്പ് ഉള്‍പ്പെടെ മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമിന് 500 രൂപയാണ് ഫീസ്. ഭക്ഷണവും താമസവും കോഴ്‌സ് മൊഡ്യൂളുകളും കോഴ്‌സിന്റെ ഭാഗമായി നല്‍കുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8907 616999, 9020 569111

Latest