ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ചിത്രവും ഉള്‍പ്പെടുത്താന്‍ തീരുമാനം

Posted on: March 18, 2015 9:13 pm | Last updated: March 18, 2015 at 9:21 pm
SHARE

voteന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ ഇനിമുതല്‍ സ്ഥാനാര്‍ഥിയുടെ ചിത്രവും ഉള്‍പ്പെടുത്തും. മേയ് ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍വരും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പില്‍ അപരന്മാരുടെ ശല്യം ഒഴിവാക്കുന്നതിനാണ് ചിത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ലെങ്കില്‍ കളറിലുള്ള ചിത്രങ്ങളാണ് ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കേണ്ടത്. എന്നാല്‍ ഫോട്ടോ നല്‍കാത്ത സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അപരന്‍മാരുടെ ശല്യം തിരഞ്ഞെടുപ്പ് ഫലത്തെപ്പോലും അട്ടിമറിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണ് ബാലറ്റില്‍ ഫോട്ടോ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.