Connect with us

Gulf

സമയം നാടകത്തിന് ഒന്നാം സ്ഥാനം

Published

|

Last Updated

അബുദാബി: മലയാളി സമാജത്തില്‍ നടന്ന നാടക മല്‍സരത്തില്‍ അബുദാബി ശക്തി തിയേറ്റേഴ്‌സ് അവതരിപ്പിച്ച “സമയം” നാടകത്തിന് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം രണ്ടു നാടകങ്ങള്‍ പങ്കിട്ടു. ദുബൈ റിമമ്പറന്‍സിന്റെ “മൂക നര്‍ത്തകന്‍”, അബുദാബി മലയാളി സൗഹൃദവേദിയുടെ “ഇരകള്‍” എന്നീ നാടകങ്ങള്‍ക്കാണ് രണ്ടാം സമ്മാനം. “മൂക നര്‍ത്തകനി”ല്‍ ഭീമനായി അഭിനയിച്ച കൃഷ്ണനുണ്ണിയാണ് മികച്ച നടന്‍. ഇതേ നാടകത്തിലെ സീതമ്മയായി രംഗത്തെത്തിയ ധന്യ സുരേഷാണ് മികച്ച നടി. ശക്തി തിയേറ്റേഴ്‌സിന്റെ “സമയം” എന്ന നാടകം സംവിധാനം ചെയ്ത പ്രകാശ് തച്ചങ്ങാടാണ് മികച്ച സംവിധായകന്‍. സമയത്തില്‍ അഛന്റെ വേഷത്തിലെത്തിയ സുകുമാരന്‍ കണ്ണൂര്‍ രണ്ടാമത്തെ നടനും “ഇരകള്‍” എന്ന നാടകത്തിലെ ജൂലി എന്ന കഥാപാത്രമായിരുന്ന അപര്‍ണ സന്തോഷ് രണ്ടാമത്തെ നടിയും അബുദാബി സോഷ്യല്‍ ഫോറത്തിന്റെ “രക്തബന്ധം” എന്ന നാടകത്തിലെ മോനുവായിരുന്ന മാസ്റ്റര്‍ ഓസ്റ്റിന്‍ ജോബിസ് മികച്ച ബാലതാരമായും തിരഞ്ഞെടുക്കപ്പെട്ടു.
“ഇരകള്‍”, “സമയം”, “രക്ത ബന്ധം” എന്നീ നാടകങ്ങളുടെ ചമയം നിര്‍വഹിച്ച കഌന്റു പവിത്രനാണ് മികച്ച ചമയത്തിനുള്ള അവാര്‍ഡ്. മികച്ച ദീപ സംവിധാനം: രമേശ് രവി (സമയം), മികച്ച പശ്ചാത്തല സംഗീതം: ഷാജിക് ആഷിയാനി (മൂക നര്‍ത്തകന്‍), മികച്ച രംഗശില്‍പം: വിനു രത്‌നാകരന്‍ (പന്തല്‍ ഗ്രാമം), മികച്ച പ്രവാസി രചയിതാവ്: കെ വി ബഷീര്‍ (ഇരകള്‍), പ്രത്യേക ജൂറി പുരസ്‌ക്കാരം: ശശിധരന്‍ നടുവില്‍ (മൂക നര്‍ത്തകന്‍) എന്നിവരുമാണ് മറ്റു അവാര്‍ഡിനര്‍ഹരായവര്‍. ഒന്നും രണ്ടും സ്ഥാനം നേടിയ നാടകങ്ങള്‍ക്ക് യഥാക്രമം 2500 ദിര്‍ഹവും, 1500 ദിര്‍ഹവും ക്യാഷ് അവാര്‍ഡുകളും മൊമന്റോയും സര്‍ട്ടിഫിക്കറ്റുകളുമാണ് സമ്മാനിച്ചത്. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവക്ക് 500 ദിര്‍ഹത്തിന്റെ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. മികച്ച രണ്ടാമത്തെ നടന്‍, നടി, ബാലതാരം, ചമയം, ദീപ സംവിധാനം, പശ്ചാത്തല സംഗീതം, രംഗശില്‍പം, പ്രവാസി രചയിതാവ്, പ്രത്യേക ജൂറി പുരസ്‌കാര ജേതാവ് എന്നിവര്‍ക്കും മെമന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

---- facebook comment plugin here -----

Latest