നിയമസഭ: സമവായശ്രമവുമായി സ്പീക്കര്‍

Posted on: March 18, 2015 8:21 pm | Last updated: March 19, 2015 at 3:17 pm
SHARE

n shakthanതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ എല്‍ ഡി എഫ് നടത്തുന്ന ഉപരോധ സമരത്തെ തുടര്‍ന്ന് ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടാതിരിക്കാന്‍ സ്പീക്കര്‍ സമവായ ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയ സ്പീക്കര്‍ സഭ സ്തംഭിക്കാതിരിക്കാനാവശ്യമായ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാക്കളുമായും സ്പീക്കര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

അതേസമയം, സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമായി മാറിയെന്ന് സി പി എം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.