സംഗക്കാരക്കും മഹേളയ്ക്കും സച്ചിന്റെ ആശംസ

Posted on: March 18, 2015 7:25 pm | Last updated: March 18, 2015 at 7:26 pm
SHARE

kumar-sangakkara-mi-reuters1മുംബൈ: ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ച ലങ്കയുടെ സംഗക്കാരയ്ക്കും മഹേളയ്ക്കും മാസ്്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആശംസ. അനേകം വര്‍ഷം നീണ്ടു നിന്ന മഹത്തായ ഏകദിന കരിയറാണ് രണ്ടു പേരുടെയും. നിങ്ങളില്ലാത്ത ലങ്കന്‍ ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. നിങ്ങളെ ഇനി നിറമുള്ള ജഴ്‌സിയില്‍ കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഇരുവര്‍ക്കും എല്ലാഭാവുകങ്ങളും നേരുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം ഗ്രേം സ്മിത്തും ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സനും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.