Connect with us

Gulf

ബാച്ചിലര്‍ താമസ കേന്ദ്രങ്ങളിലെ ശുചിത്വം; വത്ബ,ബനിയാസ് എന്നിവിടങ്ങളില്‍ പരിശോധന

Published

|

Last Updated

അബുദാബി: ബാച്ചിലര്‍ താമസ കേന്ദ്രങ്ങളില്‍ ശുചിത്വം നിലനിര്‍ത്തുന്നുണ്ടോയെന്നറിയാന്‍ വത്ബ, ബനിയാസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയതായി നഗരസഭാധികൃതര്‍ അറിയിച്ചു.
സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷക്കു വിഘാതമാകുന്നതരത്തില്‍ കൂട്ടമായി താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയതായി വത്ബ നഗരസഭാ കേന്ദ്രം മാനേജര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനകം 238 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ശുചീകരണത്തിന്റെയും ആരോഗ്യ പാലനത്തിന്റെയും അടിസ്ഥാന മാനദണ്ഡം പോലും ചിലര്‍ പാലിക്കുന്നില്ല. കീടങ്ങളും രോഗാണുക്കളും ചില കേന്ദ്രങ്ങളില്‍ കണ്ടെത്തി.
ബനിയാസില്‍ ജനകീയ പോലീസും പരിശോധനയില്‍ പങ്കു ചേര്‍ന്നു. ചില സ്ഥലങ്ങളില്‍ താമസ മുറികള്‍ ഭാഗിച്ചതായും കണ്ടെത്തി. വാടക കരാറിന്റെ ലംഘനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Latest