ഹിപ അവാര്‍ഡില്‍ ആദ്യമായി മലയാളി സാന്നിധ്യം

Posted on: March 18, 2015 6:20 pm | Last updated: March 18, 2015 at 6:20 pm
SHARE

mujeebദുബൈ: നാലാമത് ഹംദാന്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി മത്സരത്തിലെ മുഖ്യ ഇനമായ ലൈഫ് ഇന്‍ കളര്‍ വിഭാഗത്തില്‍ മികച്ച അഞ്ചു ചിത്രങ്ങളില്‍ മലപ്പുറം കാടാമ്പുഴ സ്വദേശി മുജീബ് റഹ്മാന് നാലാം സ്ഥാനത്തിനര്‍ഹനായി.
ഹിപ വിജയിയാവുന്ന ഏക മലയാളിയാണ് മുജീബ് റഹ്മാന്‍. ഫോട്ടോഗ്രാഫിയും യാത്രയും പ്രധാന ഹോബിയാക്കിയ മുജീബ് ദുബൈ ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റ് ജീവനക്കാരനാണ്. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോ പകര്‍ത്തിയ മുജീബിനെ തേടിയെത്തുന്ന ആദ്യ അന്താരാഷ്ട്ര അവാര്‍ഡാണിത്. ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഇഷ്ടപ്പെടുന്ന മുജീബ്, അവാര്‍ഡിന് അര്‍ഹമായ ചിത്രം പകര്‍ത്തിയത് ഷിംലയില്‍ നിന്നാണ്.