Connect with us

Gulf

ഇന്ത്യയുടെ നഷ്ടം; പോളണ്ടിന്റെ ലാഭം

Published

|

Last Updated

ദുബൈ: ഇന്ത്യയില്‍ ഗോവധ നിരോധം മുതലെടുത്ത് യൂറോപ്യന്‍ മാംസക്കയറ്റുമതിക്കാര്‍ മധ്യപൗരസ്ത്യ ദേശത്ത് ചുവടുറപ്പിക്കുന്നു.
യൂറോപ്യന്‍ മാംസ ഉല്‍പന്നങ്ങള്‍ക്കു വേണ്ടി ദുബൈ ആസ്ഥാനമായി വ്യാപക പ്രചാരണം നടത്തുമെന്ന് പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ആന്ദ്രെ അരന്താര്‍സ്‌കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യൂറോപ്പിലേക്കുള്ള ബീഫ് കയറ്റുമതിയില്‍ 80 ശതമാനം പോളണ്ടില്‍ നിന്നാണ്. 215 ഓളം മാംസോല്‍പന്നങ്ങള്‍ പോളണ്ടില്‍ ഉണ്ട്. മധ്യ പൗരസ്ത്യ ദേശത്തെ മികച്ച കമ്പോളമായി കാണുകയാണ്. ഹലാല്‍ ഉല്‍പന്നങ്ങളാണ് ഇവിടേക്ക് എത്തിക്കുന്നത്-ആന്ദ്രെ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ബീഫും ഉപോല്‍പന്നങ്ങളും മധ്യപൗരസ്ത്യദേശത്തേക്ക് ധാരാളമായി വന്നുകൊണ്ടിരിക്കുകയായിരുന്നു. ബി ജെ പി സര്‍ക്കാര്‍ ഗോവധ നിരോധം ഏര്‍പെടുത്തിയതിനാല്‍ അവിടത്തെ വ്യവസായം തകര്‍ച്ചയിലാണ്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിലക്കുമെന്നാണ് കരുതുന്നത്.
ദുബൈക്കു പുറമെ ചൈനയിലെ ഷാംഗ്ഹായ്, ഹോങ്കോംഗ്, ഗുആംഗ്‌സു എന്നീ നഗരങ്ങളിലും പ്രചാരണങ്ങള്‍ നടത്തുമെന്ന് സോകോളോവ് സെയിന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് മീക്‌സിസ്‌തോ വാക്കോവിയാക് പറഞ്ഞു.