വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ വഴി മാത്രം

Posted on: March 18, 2015 4:49 pm | Last updated: March 18, 2015 at 4:49 pm
SHARE

nurse  2ന്യൂഡല്‍ഹി: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമാക്കി പരിമിതപ്പെടുത്തി. എപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളായ ഒഡിപിഇസി, നോര്‍ക്ക എന്നിവ വഴി മാത്രമാകും വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്.

വന്‍ തുക ഈടാക്കിയാണ് സ്വകാര്യ എജന്‍സികള്‍ നഴ്‌സുമാരെ വിദേശത്തേക്ക് ജോലിക്ക് അയച്ചിരുന്നത്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.