കൊടുങ്ങല്ലൂരില്‍ രണ്ട് വാഹനാപകടങ്ങളില്‍ അഞ്ചു മരണം

Posted on: March 18, 2015 11:00 am | Last updated: March 19, 2015 at 12:37 am
SHARE

accidenതൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി 5 പേര്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം കയ്പമംഗലത്ത് ടാങ്കര്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കണ്ടുമടങ്ങവേ ജീപ്പിടിച്ച് ഒരാള്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കയ്പമംഗലത്ത് നടന്ന അപകടത്തില്‍ കൊടുങ്ങല്ലൂരില്‍ ഹോട്ടല്‍ നടത്തുന്ന സുഹൃത്തുക്കളായ മേപ്പല സ്വദേശി മുഹമ്മദ് ഷാന്‍, പെരുമ്പാവൂര്‍ സ്വദേശി സുജിത് മോഹന്‍, വയനാട് സ്വദേശി വിനേഷ്, അഴീക്കോട് സ്വദേശി നിതിന്‍ ഷാ എന്നിവരാണ് മരിച്ചത്. വിനേഷിനെ ദുബായിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. വാനിലുണ്ടായിരുന്ന 5 പേര്‍ക്ക് പരിക്കേറ്റു.