നികുതി അടക്കാതെ കാറില്‍ കടത്തിയ പുകയില പിടികൂടി

Posted on: March 18, 2015 10:35 am | Last updated: March 18, 2015 at 10:35 am
SHARE

ഒറ്റപ്പാലം: നികുതിയടക്കാതെ കാറില്‍ കടത്തുകയായിരുന്ന ഏഴ് ലക്ഷം രൂപയിലധികം വില വരുന്ന സിഗററ്റ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടി കൂടി. ഇന്നലെ രാവിലെ പത്ത് മണിയോടെ അമ്പലപ്പാറയില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് കാര്‍ പിടികൂടിയത്.
തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നുവെന്ന് കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു,. താനൂര്‍ സ്വദേശി മുഹമ്മദലിയും വരോട് സ്വദേശിയുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ റ്റപ്പാലം പോലീസിന് കൈമാറി.
ലക്കിടി- മംഗലത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എ എം വി ഐമാരായ ധസാമു, കെ സന്തോഷ് കുമാറും കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പത്തിരിപ്പാല വഴി അമ്പലപ്പാറഭാഗത്തേക്ക് പോയ കാറിനെ തടയാന്‍ അമ്പലപ്പാറയിലെ ഡൈവര്‍മാര്‍ക്ക് വിവരം നല്‍കുകയായിരുന്നു.
9 ബോക്‌സുകളിലായി 118000 സിഗറ്റാണ് കാറിലുണ്ടായിരുന്നത്. സിഗററ്റ് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.