മാണി വിശ്രമിക്കണം: മുഖ്യമന്ത്രി ധനമന്ത്രിസ്ഥാനം വഹിക്കണം: പന്തളം സുധാകരന്‍

Posted on: March 18, 2015 10:21 am | Last updated: March 19, 2015 at 12:37 am
SHARE

pandalam sudhakaran.11jpgകോഴിക്കോട്: ധനമന്ത്രി കെ എം മാണിക്കെതിരായ കോണ്‍ഗ്രസിനുള്ളിലെ അമര്‍ഷം മറനീക്കി പുറത്തുവരുന്നു. ധനമന്ത്രി കെ എം മാണി വിശ്രമത്തിലേക്ക് കടക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍. മുഖ്യമന്ത്രി ധനമന്ത്രിയുടെ ചുമതല താല്‍ക്കാലികമായി ഏറ്റെടുക്കാവുന്നതാണ്. യുഡിഎഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം. എല്ലാ ചെറുത്തു നില്‍പ്പുകളേയും അതിജീവിച്ച് ബജറ്റ് അവതരിപ്പിച്ച് വിജയശ്രീലാളിതനായ മാണി കുറച്ചുനാളത്തേക്ക് വിശ്രമിക്കണം. കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ ഇതു സഹായകരമാകും. കേരളരാഷ്ട്രീയത്തില്‍ നിലവിലുള്ള സംഘര്‍ഷാന്തരീക്ഷത്തിന് അയവ് വരുത്താന്‍ ഇത് സഹായിക്കുമെന്നും പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

അതേസമയം ഫെയ്‌സ്ബുക്കില്‍ കുറിച്ചത് പാര്‍ട്ടിയുടെ അഭിപ്രായമല്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് പന്തളം സുധാകരന്‍ വിശദീകരിച്ചു. പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ പിന്‍വലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

PAN-FB