മലബാര്‍ പ്രീമിയര്‍ ലീഗിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു; ടീം പ്രഖ്യാപനം 20ന്

Posted on: March 18, 2015 9:53 am | Last updated: March 18, 2015 at 9:53 am
SHARE

FOOTBALLമലപ്പുറം: മലബാര്‍ പ്രീമിയര്‍ ലീഗിന്റെ വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക് പേജ് എന്നിവയുടെ പ്രകാശനം ജില്ലാ കലക്ടര്‍ കെ ബിജു നിര്‍വഹിച്ചു. ഏപ്രില്‍ ഏഴ് മുതല്‍ 30 വരെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മലബാര്‍ പ്രീമിയര്‍ ലീഗ് (എം പി എല്‍) ഫുട്‌ബോള്‍ മത്സരങ്ങളുടെ വിശദാംശങ്ങളടക്കം mplfootball .com sskänepw fb.com/mplfootball official ഫെയ്‌സ്ബുക്ക് പേജിലും ലഭിക്കും.
മലബാര്‍ പ്രീമിയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടത്തുന്നതിന് ക്ലബ്ബുകള്‍ മുന്‍കയ്യെടുക്കണമെന്നും പുതുതലമുറയിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് പ്രചോദനമാകണമെന്നും കലക്ടര്‍ പറഞ്ഞു. ടീമുകളുടെ പ്രഖ്യാപനം ഈമാസം 20 ന് വൈകീട്ട് ഏഴിന് മലപ്പും ഹോട്ടല്‍ സൂര്യ റീജന്‍സിയില്‍ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ അധ്യക്ഷനായി. എം എസ് പി അസി. കമാണ്ടന്റ് കുരികേശ് മാത്യൂ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എസ് കെ ഉണ്ണി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ പി അശ്‌റഫ്, കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. സി കെ അബ്ദുര്‍റഹ്മാന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി കെ എ നാസര്‍ പങ്കെടുത്തു.