സമസ്ത പ്രസിഡന്റിന് സ്വീകരണം: 501 അംഗ സ്വാഗതസംഘമായി

Posted on: March 18, 2015 9:51 am | Last updated: March 18, 2015 at 9:51 am
SHARE

കൊണ്ടോട്ടി: സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് അടുത്തമാസം മൂന്നിന് കൊണ്ടോട്ടിയില്‍ നല്‍കുന്ന സ്വീകരണ സമ്മേളനത്തിനു 501 അംഗ സ്വാഗത സംഘമായി.
ഭാരവാഹികളായി പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി (ചെയര്‍മാന്‍), സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി, സി കെ യു മൗലവി, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍ (വൈസ്‌ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി (ജന.കണ്‍ വീനര്‍)കെ കെ ഉമര്‍ കൊട്ടുക്കര, അബ്ദു നാസര്‍ അഹ്‌സനി, ഹസന്‍ സഖാഫി തറയിട്ടാല്‍, എ കെ കുഞ്ഞീദു മുസ് ലിയാര്‍, ബശീര്‍ അരിമ്പ്ര( വര്‍ക്കിംഗ് കണ്‍. ), എം അബൂബക്കര്‍ സിദ്ദീഖ് ( ട്രഷറര്‍). വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. കണ്‍ വെന്‍ഷനില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുല്‍ മജീദ് അഹ്‌സനി, ശമീര്‍ കുറുപ്പത്ത് സംസാരിച്ചു. അബ്ദു നാസര്‍ അഹ്‌സനി സ്വാഗതവും കെ കെ ഉമര്‍ കൊട്ടുക്കര നന്ദിയും പറഞ്ഞു.