മലബാര്‍ സ്വതന്ത സുറിയാനി സഭക്ക് പുതിയ ഭാരവാഹികള്‍

Posted on: March 18, 2015 5:30 am | Last updated: March 18, 2015 at 12:31 am
SHARE

കുന്നംകുളം: മലബാര്‍ സ്വതന്ത്ര സുറിയാനി സഭക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നതാായി വാര്‍ത്താ സമ്മേളനത്തില്‍ അിറയിച്ചു. സ്ഥിരം ട്രസ്റ്റി സിറിള്‍ മാര്‍ബസേലിയോസ് മെത്രാപൊലീത്ത, വൈദിക ട്രസ്റ്റി ഫാദര്‍ വര്‍ഗ്ഗീസ് വാഴപിള്ളി, ആത്മായ ട്രസ്റ്റി പി സി വില്‍സന്‍, വൈസ് പ്രസിഡന്റ്, ഫാദര്‍. സി വി ജേയ്ക്കബ്. സഭാ സെക്രട്ടറി ജോണ്‍സണ്‍സൈമണ്‍, കോര്‍പ്‌റേറ്റ് മാനേജര്‍ സി ഐ കൊച്ചു എന്നിവരാണ് സഭാ കൗണ്‍സില്‍ ഭാരവാഹികള്‍.
സഭാ തര്‍ക്കത്തതെ തുടര്‍ന്ന് 2009 മുതല്‍ റിസീവര്‍ ഭരണമായിരുന്നു. വിവിധ സഭ ഇടവകകളില്‍ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപൊലാത്തയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. വൈദിക ട്രസ്റ്റി ഫാദര്‍ വര്‍ഗ്ഗീസ് വാഴപിള്ളി, ആത്മായ ട്രസ്റ്റി പി സി വില്‍സന്‍, വൈസ് പ്രസിഡന്റ,് ഫാദര്‍ സി വി ജേയ്ക്കബ്. സഭാ സെക്രട്ടറി ജോണ്‍സണ്‍സൈമണ്‍, എന്നിവര്‍ പങ്കെടുത്തു.