മലബാര്‍ കലാമേള 14ന്

Posted on: March 18, 2015 5:29 am | Last updated: March 19, 2015 at 3:17 pm
SHARE

കോഴിക്കോട്: ആള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മലബാര്‍ കലാമേള ഏപ്രില്‍ 14ന് ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന കലാമേളയില്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, കുച്ചുപ്പുടി, കോല്‍ക്കളി, തിരുവാതിരക്കളി, മാര്‍ഗംകളി, നാടോടി നൃത്തം (സിംഗിള്‍), സിനിമാറ്റിക് ഡാന്‍സ് (സിംഗിള്‍) എന്നിവയില്‍ ആണ് മത്സരം. ഏഴ് മുതല്‍ 13 വരെ വയസ്സ് ജൂനിയറും 14 മുതല്‍ 18 വരെ വയസ്സ് സീനിയര്‍ വിഭാഗത്തിലും 18 വയസ്സിന് മുകളില്‍ ജനറല്‍ വിഭാഗത്തിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈമാസം 28ന് കിട്ടത്തക്ക വിധം പേര്, വയസ്സ്, പങ്കെടുക്കുന്ന ഇനം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ കെ എം കെ വെള്ളയില്‍, ജനറല്‍ സെക്രട്ടറി (എ കെ എം എസ് എ), 4/898, വെള്ളയില്‍ റോഡ് , കോഴിക്കോട് -23 അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ എ കെ എം എസ് എ മാപ്പിള സംഗീത കലാപഠന കേന്ദ്രം, പറപ്പൂര്‍ റോഡ്, കോട്ടക്കല്‍ പി ഒ, മലപ്പുറം ജില്ല 676503. വിലാസത്തില്‍ അയക്ക ണം. വിവരങ്ങള്‍ക്ക് 9020540538 നമ്പറില്‍ ബന്ധപ്പെടണം.