ബ്രിട്ടീഷ് നാവിക സേനാ മേധാവി കൊച്ചിയില്‍

Posted on: March 18, 2015 5:27 am | Last updated: March 18, 2015 at 12:28 am
SHARE

കൊച്ചി: ബ്രിട്ടീഷ് നാവിക സേനാ മേധാവി അഡ്മിറല്‍ സര്‍ ജോര്‍ജ് സംബെല്ലയും പത്‌നി അമന്ദയും ദ്വിദിന സന്ദര്‍ശനത്തിന് കൊച്ചിയിലെത്തി. ഡല്‍ഹിയിലെ സന്ദര്‍ശനത്തിനു ശേഷമാണ് അഡ്മിറല്‍ കൊച്ചിയിലെത്തിയത്.
സംബെല്ലയെ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എസ് പി എസ് ചീമ സ്വീകരിച്ചു. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന തദേശീയ വിമാന വാഹിനി വിക്രാന്തും അദ്ദേഹം സന്ദര്‍ശിച്ചു. ദക്ഷിണ നാവികാസ്ഥാനത്തെ വിവിധ പരിശീലന സൗകര്യങ്ങള്‍ വിലയിരുത്തിയ സംബെല്ല ഇന്ത്യന്‍ നാവിക സേനയുടെ പരിശീലന രീതികളെ പ്രകീര്‍ത്തിച്ചു. സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു.
2004 മുതല്‍ എക്‌സര്‍സൈസ് കൊങ്കണ്‍ എന്ന പേരില്‍ ബ്രിട്ടീഷ് നാവിക സേനയും ഇന്ത്യന്‍ നാവിക സേനയും സംയുക്താഭ്യാസ പ്രകടനങ്ങള്‍ മുടക്കമില്ലാതെ നടന്നു വരുന്നു.