Connect with us

National

കെജ്‌രിവാളിന് നിയമവ്യവസ്ഥയോട് ബഹുമാനമില്ലെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നിയമ വ്യവസ്ഥയോട് ബഹുമാനമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കോടതിയില്‍ ഹാജരാകാന്‍ വൈകിയതിനെ തുടര്‍ന്നാണ് കെജ്‌രിവാളിനയും കൂട്ടാളികളേയും കോടതി രുക്ഷമായി വിമര്‍ശിച്ചത്. അപകീര്‍ത്തിക്കേസില്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്ക് മുമ്പ് കോടതിയില്‍ ഹാജരാകുന്നതിന് ഉത്തരവിട്ടിരുന്നു. അരവിന്ദ് കെജ്‌രിവാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് എന്നിവര്‍ക്കായിരുന്നു സമന്‍സ്.
സമയം അവസാനിച്ച് കോടതിയിലെത്തിയ മൂന്ന് പേരുടെയും ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് കോടതി കടുത്ത പരാമര്‍ശം നടത്തിയത്. കെജ്‌രിവാളും കൂടെയുള്ള മറ്റു രണ്ട് പേരും കോടതിയെയും നിയമവ്യവസ്ഥയയെയും വിലകല്‍പ്പിക്കുന്നില്ലെന്നാണ് കോടതി വിമര്‍ശിച്ചത്. കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റിവെച്ചു. എ എ പിയിലെ ആഭ്യന്തര കുഴപ്പങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കെജ്‌രിവാളും യോഗേന്ദ്ര യാദവും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്.