പാക്കിസ്ഥാന്‍ ഒറ്റ ദിവസം 12 കുറ്റവാളികളെ തൂക്കിലേറ്റി

Posted on: March 18, 2015 6:00 am | Last updated: March 18, 2015 at 9:09 am
SHARE

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ 12 കുറ്റവാളികളെ തൂക്കിലേറ്റി. ഡിസംബറില്‍ വധശിക്ഷക്കുള്ള അനൗദ്യോഗിക മൊറോട്ടോറിയം എടുത്തുകളഞ്ഞ ശേഷം ഒറ്റ ദിവസം ഇത്രയും പേരെ തൂക്കിലേറ്റുന്നത് ആദ്യമായാണ്. പാക് താലിബാന്‍ സൈനിക സ്‌കൂള്‍ ആക്രമിച്ച് 132 വിദ്യാര്‍ഥികളെയും ഒമ്പത് അധ്യാപകരെയും കൊലപ്പെടുത്തിയതിന്റെ പിറ്റേ ദിവസം ഡിസംബര്‍ 17നാണ് പ്രധാനമന്ത്രി നവാസ് ശരീഫ് വധശിക്ഷക്ക് അനൗദ്യോഗികമായി തുടര്‍ന്നുവന്നിരുന്ന മൊറോട്ടോറിയം എടുത്തുമാറ്റിയത്. ഇതിന് ശേഷം 27പേരെ തൂക്കിലേറ്റിയവരില്‍ ഭൂരിഭാഗവും തീവ്രവാദികളായിരുന്നു. ഇപ്പോള്‍ വധശിക്ഷക്ക് വിധേയരായ 12 പേരും തീവ്രവാദികളല്ലെന്ന് ആഭ്യന്തര മന്ത്രാലയം വക്താക്കി.