പ്രതിരോധിക്കാന്‍ ആസ്‌ത്രേലിയയില്‍ മുസ്‌ലിം ടി വി ചാനല്‍

Posted on: March 18, 2015 5:20 am | Last updated: March 18, 2015 at 12:20 am
SHARE

സിഡ്‌നി: സിഡ്‌നിയിലെ മുസ്‌ലിം സമൂഹത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് പുതിയ ടി വി ചാനല്‍ തുടങ്ങുന്നു. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ നേരിടുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് പുതിയ ചാനല്‍ ഒരുക്കുന്നത്.
പടിഞ്ഞാറന്‍ സിഡ്‌നി ആസ്ഥാനമായി തുടങ്ങുന്ന യൂട്യൂബ് ചാനല്‍ മുസ്‌ലിംപക്ഷ വീഡിയോകളും ചിത്രങ്ങളും പ്രസംഗങ്ങളും ആനുകാലിക വിജ്ഞാനങ്ങളും ഇസ്‌ലാമിക പണ്ഡിതരുമായുള്ള അഭിമുഖങ്ങളും സംപ്രേഷണം ചെയ്യുമെന്ന് നെറ്റ്‌വര്‍ക്ക് തലവന്‍ മലാസ് മജന്നി പറഞ്ഞു.
മുസ്‌ലിംകള്‍ ഒരുപാട് സമ്മര്‍ദങ്ങള്‍ നേരിടുന്ന സമയമാണിതെന്ന് മജന്നി പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ പലപ്പോഴും മുസ്‌ലിംകള്‍ പ്രതിനിധാനം ചെയ്യപ്പെടാതെ പോകുകയാണ്. പുതിയ ചാനലിലൂടെ നമുക്ക് വ്യക്തമായ സന്ദേശങ്ങള്‍ നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റുഡിയോക്കുള്ള ഫണ്ട് പൊതുജനങ്ങളില്‍ നിന്നാണ് കണ്ടെത്തിയതെന്നും നടത്തിപ്പ് 20 പേരടങ്ങുന്ന സംഘത്തിനാണെന്നും മജന്നി പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളെ