Connect with us

International

ആസ്‌ത്രേലിയയില്‍ ബിഷപ്പിന് നേരെ ലൈംഗിക പീഡനം മറച്ചു വെക്കല്‍ കേസ്

Published

|

Last Updated

സിഡ്‌നി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം മറച്ചുവെച്ച അഡ്‌ലെയ്ഡിലെ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സനെതിരെ കേസെടുത്തു. അന്വേഷണ വിധേയമായി വില്‍സണ്‍ തന്റെ ആസ്‌ത്രേലിയയിലെ ഉന്നതസ്ഥാനത്ത് നിന്നും അവധിയെടുത്തു. ന്യൂ സൗത്ത് വെയില്‍സ് പോലീസ് ആണ് ഫിലിപ്പ് വില്‍സണു നേരെ കേസ് ചുമത്തിയത്. 1970 ല്‍ ന്യൂ കാസില്‍ രൂപതക്കു കീഴില്‍ സഹപ്രവര്‍ത്തകനായിരുന്ന ജിം ഫ്‌ളെച്ചര്‍ നടത്തിയ പീഡന വിവരമാണ് ബിഷപ്പ് മറച്ചു വെച്ചത്.
ഇത്തരത്തിലുള്ള കേസ് ചുമത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക് സഭാംഗമാണ് 64 കാരനായ ഫിലിപ്പ് എന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ അഴിക്കുള്ളില്‍ കിടക്കേണ്ടി വരും.
കേസ് ചുമത്തിയ സ്‌ട്രൈക്ക് ഫോഴ്‌സ് ലാന്റ്ല്‍ 2010 ല്‍ മൈറ്റ്‌ലാന്റ് ന്യൂ കാസ്റ്റ്ല്‍ രൂപതക്കു കീഴിലെ മുന്‍ പുരോഹിതനെ കുട്ടികള്‍ക്കു നേരെയുള്ള ലൈഗിക പീഡനം മറച്ചു വെച്ച കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കുറ്റം ഏറ്റതായി വില്‍സണ്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.