ഇന്ത്യന്‍ ഓഫ് ഇയര്‍ ജനപ്രിയ പുരസ്‌കാരം പി വിജയന്

Posted on: March 17, 2015 10:29 pm | Last updated: March 18, 2015 at 10:33 am
SHARE

vijayan ipsന്യൂഡല്‍ഹി: സി എന്‍ എന്‍- ഐ ബി എന്നിന്റെ 2014 ലെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പോപ്പുലര്‍ ചോയ്‌സ് പുരസ്‌കാരം ഇന്റലിജന്‍സ് ഡി ജി പി പി വിജയന് സമ്മാനിച്ചു. ഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയാണ് പുരസ്‌കാരം സമ്മാനിച്ചത്. മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍, വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
പി വിജയന്‍ ഐ പി എസ് ഉള്‍പ്പെടെ സമൂഹത്തിലെ വിവധ മേഖലകളില്‍ നിന്നുള്ള 35 പേരെയാണ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത്. ഫേസ്ബുക്ക് വഴി നടത്തിയ വോട്ടെടുപ്പില്‍ അതിശയകരമായ ഭൂരിപക്ഷം നേടിയാണ് പി വിജയന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ് 2014 ന് അര്‍ഹനായത്. 51 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. പി വിജയന്‍ നടപ്പിലാക്കിയ, സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് പദ്ധതി പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി നിര്‍ദ്ദേശിച്ചത്. കേരളത്തില്‍ തുടക്കം കുറിച്ച് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിയുടെ സൂത്രധാരനെന്ന നിലയിലുള്ള അംഗീകാരമാണ് പി വിജയന്‍ ഐ പി എസിന് ഈ അവാര്‍ഡ്. സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമിട്ടു കൊണ്ട് ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി), നന്‍മ ലേണിംഗ് സെന്റര്‍, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, പുണ്യം പൂങ്കാവനം തുടങ്ങി നിരവധി പദ്ധതികള്‍ പി. വിജയന്‍ നടപ്പിലാക്കിയിട്ടുണ്ട്.