‘കള്ള ടാക്‌സിയില്‍ യാത്ര ചെയ്യരുത്’

Posted on: March 17, 2015 7:53 pm | Last updated: March 17, 2015 at 7:53 pm
SHARE

kalla taxiദുബൈ: കള്ള ടാക്‌സിയില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആര്‍ ടി എ അഭ്യര്‍ഥന.
യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണിതെന്ന് ആര്‍ ടി എ സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി അറിയിച്ചു. യു എ ഇയില്‍ മാത്രമല്ല, ലോകത്താകെ കള്ളടാക്‌സികള്‍ ഉണ്ടാകും. യു എ ഇയില്‍ ഇതിനെതിരെ കര്‍ശന നടപടിയുണ്ട്.
മാത്രമല്ല, ദുബൈയില്‍ നിയമ വിധേയ ടാക്‌സി കിട്ടാതിരിക്കുന്ന പ്രശ്‌നമില്ല. സ്മാര്‍ട് ഫോണില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങള്‍ക്കകം ടാക്‌സി എത്തുന്ന സംവിധാനമുണ്ട്. ദുബൈയില്‍ 9,000 ടാക്‌സികളുണ്ട്. സ്മാര്‍ട് സിസ്റ്റം വഴി, മിനുട്ടിനകം യാത്രക്കാരന്റെ സമീപത്തെത്തും. കള്ളടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡോ. യൂസുഫ് അല്‍ അലി പറഞ്ഞു.