Connect with us

Gulf

ലോകത്തിലെ 10 ഇടത്തരം നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി

Published

|

Last Updated

ഷാര്‍ജ: രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഷാര്‍ജക്ക് രാജ്യാന്തര അംഗീകാരം. ലോകത്തിലെ 10 ഇടത്തരം നഗരങ്ങളുടെ പട്ടികയിലാണ് ഷാര്‍ജ ഇടം കണ്ടെത്തിയത്. ഗ്ലോബല്‍ സിറ്റീസ് ഓഫ് ദ ഫ്യൂച്ചര്‍ ഇന്റക്‌സ് 2014/2015ലാണ് ഷാര്‍ജ ഇടംനേടിയത്. ഫിനാന്‍ഷ്യല്‍ ടൈംസ് ലിമിറ്റഡിന്റെ ഭാഗമായ എഫ് ഡി ഐ ഇന്റെലിജന്‍സാണ് ചെറുതും ഇടത്തരവും വിഭാഗത്തില്‍ ഉള്‍പെടുന്ന 10 നഗരങ്ങളെ രാജ്യാന്തര തലത്തില്‍ തിരഞ്ഞെടുത്തത്. പട്ടികയില്‍ ഒമ്പതാമാതായാണ് ഷാര്‍ജ സ്ഥാനം പിടിച്ചിരിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തു നിന്ന് മൂന്നാം സ്ഥാനവും ഷാര്‍ജക്ക് ലഭിച്ചു. സാമ്പത്തിക മികവ്, ബിസിനസ് സൗഹൃദം, മനുഷ്യ വിഭവം, ജീവിത ശൈലി, മികച്ച ഗതാഗത സൗകര്യം, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവയാണ് ഷാര്‍ജയെ ഈ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
മികച്ച ഗതാഗത സൗകര്യമുള്ള പട്ടികയിലെ നാലാമത്തെ നഗരവുമാണ് ഷാര്‍ജ. സാമ്പത്തിക രംഗത്ത് വൈവിധ്യം നടപ്പാക്കുന്നതില്‍ വിജയിച്ചതാണ് ഷാര്‍ജക്ക് നേട്ടമായത്. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി(ഷുറൂഖ്)യാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഷാര്‍ജ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കൊപ്പം പ്രശംസനീയമായ പ്രവര്‍ത്തനമാണ് ഷുറൂഖ് നടത്തുന്നതെന്ന് എഫ് ഡി ഐ ഇന്റലിജന്‍സ് അഭിപ്രായപ്പെട്ടു.