യുഡിഎഫ് എംഎല്‍എമാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

Posted on: March 17, 2015 3:15 pm | Last updated: March 18, 2015 at 12:04 am
SHARE

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ എല്‍ഡിഎഫ് വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാരുടെ ഓഫീസുകളിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അഞ്ച് എംഎല്‍എമാരുടെ ഓഫീസുകളിലേക്കും വീടുകളിലേക്കുമായിരുന്നു മാര്‍ച്ച്.
തിരുവനന്തപുരം കഴക്കൂട്ടത്ത് എംഎ വാഹിദ് എംഎല്‍എയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. കഴക്കൂട്ടം ജങ്ഷനില്‍ പൊലീസ് പ്രകടനം തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. പാറശാലയില്‍ എ ടി ജോര്‍ജ് എംഎല്‍എയുടെ പാറശാലയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് നീറ് മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. മന്ത്രി ഷിബുബേബി ജോണിന്റെ ചവറയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിനു നേരെ കല്ലേറുണ്ടായി. കൊച്ചി തോപ്പുംപടിയില്‍ ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയുടെ ഓഫീസിലേക്കും പത്തനതിട്ടയില്‍ ശിവദാസന്‍ നായര്‍ എംഎല്‍എയുടെ ഓഫീസിലേക്കും ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി.