വി എസിന് അധികാരമില്ലാത്തതിന്റെ അസഹിഷ്ണുത: മാണി

Posted on: March 17, 2015 3:02 pm | Last updated: March 18, 2015 at 12:04 am
SHARE

mani-kതിരുവനന്തപുരം: അധികാരമില്ലാത്തതിന്റെ അസഹിഷ്ണുതയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെന്ന് ധനമന്ത്രി കെ എം മാണി. ഇത്തരം നിരാശയില്‍ നിന്നാണ് അദ്ദേഹം നിരന്തരം ആരോപണം ഉന്നയിക്കുന്നത്. ആട് പുല്ല് കടിക്കുന്നത്‌പോലെ പ്രതിപക്ഷം കുറേ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിനൊന്നും തെളിവില്ലെന്നും മാണി പറഞ്ഞു.