കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപമാനിച്ചെന്ന് ജമീലാ പ്രകാശം

Posted on: March 17, 2015 12:55 pm | Last updated: March 18, 2015 at 12:04 am
SHARE

jemeela_prakasamതിരുവനന്തപരം: ബജറ്റ് ദിനത്തിലെ സംഘര്‍ഷത്തിനിടെ തന്നെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപമാനിച്ചതായി ജമീല പ്രകാശം എംഎല്‍എ. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബെഹനാന്‍ എന്നിവരാണ് അക്രമിച്ചത്. മുഖ്യമന്ത്രി ഇതിന് സാക്ഷിയായിരുന്നു. ഇവരുടെ അക്രമത്തെ തുടര്‍ന്നാണ് താന്‍ ശിവദാസന്‍ നായരെ കടിച്ചത്. മാറിനിന്നില്ലെങ്കില്‍ കടിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും ജമീലാ പ്രകാശം പറഞ്ഞു. നിശ്ചല ചിത്രങ്ങള്‍ കാണിച്ചായിരുന്നു ജമീലാ പ്രകാശത്തിന്റെ വിശദീകരണം.
അതേസമയം ജമീലാപ്രകാശത്തിന്റെ ലൈംഗികാതിക്രമ ആരോപണം പിടിച്ചുനില്‍ക്കാനുള്ള അടവാണെന്ന് ശിവദാസന്‍ നായര്‍ പ്രതികരിച്ചു. വനിതാ എംഎല്‍എമാരെ ആക്രമിച്ചിട്ടില്ല. നിശ്ചല ചിത്രങ്ങള്‍കൊണ്ട് കാര്യമില്ല വീഡിയോ ദൃശ്യങ്ങള്‍ ശരിക്ക് കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.