മുഖ്യമന്ത്രിയുടെ നിലപാട് ഇട്ടത്താപ്പ്: വി എസ്

Posted on: March 17, 2015 12:40 pm | Last updated: March 18, 2015 at 12:04 am
SHARE

vs achuthanandanതിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നാതാവ് വി എസ് അച്യുതാനന്ദന്‍. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ധനമന്ത്രി കെ എം മാണിയാണ്. പീഡനക്കുറ്റം വരെ ചുമത്താന്‍ തക്ക ഗൗരവമുള്ള കുറ്റമാണ് ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ അഴിച്ചുവിട്ടത്. സഭയില്‍ സ്ത്രീത്വത്തെ അപമാനിച്ച് ദുശ്ശാസനന്മാര്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കണ്ടിരുന്നു. സ്പീക്കര്‍ ഇതൊന്നും കാണാതിരുന്നത് മനസ്സിന്റെ കുഴപ്പം കൊണ്ടാണെന്നും വി എസ് പറഞ്ഞു.
അണ്‍പാര്‍ലമെന്ററി വാക്കുകളാണെന്ന് ആരോപിച്ച് സ്പീക്കര്‍ ഇന്നലെ നീക്കം ചെയ്ത നിയമസഭയിലെ പ്രസംഗം വി എസ് വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു. പ്രസംഗത്തില്‍ സ്പീക്കര്‍ പറയുന്നത്‌പോലെ ഒന്നുമില്ലെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.