മാണിയെ സംരക്ഷിക്കുന്നതിനെതിരെ കെപിസിസി യോഗത്തില്‍ വിമര്‍ശം

Posted on: March 17, 2015 10:20 am | Last updated: March 18, 2015 at 12:04 am
SHARE

MANIതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിയെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുന്നതിനെതിരെ കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ വിമര്‍ശം. മാണി കോഴവാങ്ങിയിട്ടുണ്ടെന്ന് കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കുന്നുണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി തുറന്നടിച്ചു. യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനം പാലായിലെ കേരളാ കോണ്‍ഗ്രസിന് പോലും താല്‍പര്യമുണ്ടായിരുന്നില്ല. കേരളാ കോണ്‍ഗ്രസ് പോലും പിന്തുണ നല്‍കാന്‍ മടിക്കുന്ന മാണിക്ക് കോണ്‍ഗ്രസ് എന്തിനാണ് പിന്തുണ നല്‍കുന്നതെന്നും കല്ലാനി ചോദിച്ചു.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയന്റെ ഭാര്യയെ മത്സരിപ്പിക്കുന്നതിനെതിരെയും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് മോഹന്‍കുമാറാണ് ഇതിനെതിരെ പ്രതികരിച്ചത്. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.