ഹസനിയ്യ സമ്മേളനം: നാടെങ്ങും പ്രചാരണം സജീവമാകുന്നു

Posted on: March 17, 2015 10:05 am | Last updated: March 17, 2015 at 10:06 am
SHARE

പാലക്കാട്: സ്‌നേഹസമൂഹം ,സുരക്ഷിത രാജ്യം പ്രമേയത്തില്‍ അടുത്തമാസം 24,25,26 തീയതികളില്‍ നടക്കുന്ന ഇരുപതാം വാര്‍ഷിക, ഒന്‍പതാം സനദ്ദാന സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനം നാടെങ്ങും കീഴ്ടക്കുന്നു.
സമ്മേളനത്തിന്റെ വരവ് അറിയിച്ചുള്ള ചുമരെഴുത്തുകളും പോസ്റ്ററുകളും ഫള്കസ് ബോര്‍ഡുകളും ജില്ലയിലുടനീളം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.സുന്നിപ്രസ്ഥാനത്തിന് കരുത്തും മാര്‍ക്ഷദിശയും നല്‍കുന്ന ജാമിഅ ഹസനിയ്യ സമ്മേളനം നെല്ലറയില്‍ ചരിത്രസംഭവമാക്കുന്ന യജ്ഞത്തിലാണ് സുന്നിപ്രവര്‍ത്തകര്‍. ഇ കെ ഹസ്സന്‍ മുസ് ലിയാരും ബാപ്പുമുസ് ലിയാരും ഇസ് ലാമിന്റെ ഉന്നമനത്തിനും മത- ഭൗതിക വിദ്യാഭ്യാസ രംഗത്ത് പിന്നാക്കാവസ്ഥ മാറ്റുന്നതിന് സ്ഥാപിച്ച ജാമിഅ ഹസനിയ്യ യുടെ സമ്മേളനം വിജയിപ്പിക്കുന്നതിന് സോണ്‍തലങ്ങളില്‍ പ്രചരണ സമ്മേളനം നടന്നു വരുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കര്‍മപദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.