കുപ്പിവെള്ള കമ്പനി ഉപയോഗിക്കുന്നത് മാലിന്യം നിറഞ്ഞ മംഗലംപുഴയിലെ ജലം

Posted on: March 17, 2015 10:04 am | Last updated: March 17, 2015 at 10:04 am
SHARE

വടക്കഞ്ചേരി: മാലിന്യം നിറഞ്ഞ മംഗലംപുഴയിലെ വെള്ളം കുപ്പിവെള്ളകമ്പനി ഉപയോഗിക്കുന്നു.
കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകമായ വിധം കൂടുതലുള്ള വെള്ളമാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്ഗുരുതരമായ പ്രത്യാഘാതത്തിനിടയാക്കും.
വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവു കൂടൂതലായതിനാല്‍ അത് ഉപയോഗിക്കുന്ന മനുഷ്യര്‍ക്ക് ഛര്‍ദിയും വയറിളക്കവുംമൂലം മരണം തന്നെ സംഭവിക്കാവുന്ന രോഗങ്ങള്‍ പിടിപെടുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുഴുക്കളും ദുര്‍ഗന്ധവുമുള്ള ഈ വെള്ളമാണ് മനുഷ്യരുടെ ഉപയോഗത്തിനായി എടുക്കുന്നത്. ശബരിമല സീസണില്‍ മിനിപമ്പ എന്നറിയപ്പെടുന്ന കേന്ദ്രമാണ് മംഗലംപാലം. മഴപെയ്താല്‍ ഈ മാലിന്യമെല്ലാം പുഴകളിലേക്ക് ഒഴുകും.
പുഴയോരത്തുള്ള താമസക്കാരുടെയും മറ്റും സെപ്റ്റിക് ടാങ്കിന്റെ പൈപ്പ് പുഴയിലേക്കാണ് സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളില്‍ മനുഷ്യവിസര്‍ജ്യം തള്ളുന്നത് പുഴയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ്.—
പുഴയില്‍ നീരൊഴുക്ക് നിലച്ചതിനാല്‍ ആഴമുള്ള സ്ഥലങ്ങളില്‍നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യും. ലോറികളില്‍ എത്തിക്കുന്ന വാട്ടര്‍ടാങ്കിലേക്ക് അടിച്ചുകയറ്റിയാണ് വെള്ളം കൊണ്ടുപോകുന്നത്.
മംഗലം പാലത്തിനടുത്ത് സ്ഥിരമായി വെള്ളം ഊറ്റിക്കൊണ്ട് പോകുന്ന സ്ഥലമുണ്ട്. പുഴകളില്‍നിന്നും തോടുകളില്‍നിന്നും കനാലുകളില്‍നിന്നും വെള്ളം ഊറ്റിവില്‍പ്പന നടത്തുന്ന സംഘങ്ങളും വേനലായതോടെ കൂടിയിട്ടുണ്ട്.
ഒരു ടാങ്കര്‍ വെള്ളത്തിന് നിശ്ചിത തുക ഈടാക്കിയാണ് വെള്ളം വില്‍പ്പന