കുരങ്ങുപനി: കുരങ്ങുകളുടെ അനിയന്ത്രിത വംശീയ വളര്‍ച്ച നിയന്ത്രിക്കുന്നതിന് നടപടികളെടുക്കാന്‍ തീരുമാനം

Posted on: March 17, 2015 10:02 am | Last updated: March 17, 2015 at 10:02 am
SHARE

കല്‍പ്പറ്റ: ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുരങ്ങുകളുടെ അനിയന്ത്രിതമായ വംശീിയ വളര്‍ച്ച നിയന്ത്രിക്കുന്നതിനു നടപടികളെടുക്കുവാനും അപകടകാരികളായ കുരങ്ങുകളെ പിടികുടി അന്തര്‍വനങ്ങളിലേക്ക് വിടുവാനും തീരുമാനമെടുത്തതായി എം പി എം ഐ ഷാനവാസ് അറിയിച്ചു.
വയനാട്ടിലെ ചില മേഖലകളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കുരങ്ങുപനിയില്‍ നിന്നും മോചനം ഉണ്ടാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗത്തിലാണീ തീരുമാനം.
ആശുപത്രികളില്‍ അടിയന്തിരമായി രോഗചികിത്സക്കുവേണ്ട സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തീരുമാനിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പികളെയും പഞ്ചായത്തുകളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഏകോപന സമിതിയും സംസ്ഥാന അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സെക്രടറിയുടെ നേതൃത്വത്തില്‍ മറ്റൊരു സമതിക്കും രൂപം കൊടുക്കും. ്ര
പസ്തുത സമതികള്‍ ജില്ലയിലെ ജന പ്രതിനിധികളുമായി കൂടിയാലോചനകള്‍ നടത്താനും നിര്‍ദേശം നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ കുരങ്ങു പനിയെ നിയന്ത്രിക്കുന്നതിനുവേണ്ട നടപടികള്‍ കൈകൊള്ളാനും തീരുമാനമായി.
യോഗത്തില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ , റവന്യു മന്ത്രി അടൂര്‍ പ്രകാശ് , മന്ത്രി ജയലക്ഷ്മി , വയനാട് എം പി,എം ഐ ഷാനവാസ്, ഐ സി ബാലകൃഷ്ണന്‍, ശ്രേയംസ്‌കുമാര്‍ , ജില്ലാ പഞ്ചായത്ത് അംഗം കെ എല്‍ പൗലോസ്,വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഡയരക്റ്റര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ എന്നിവയിലെ നിരവധി പേര്‍ പങ്കെടുത്തു.
പ്രസ്തുത യോഗത്തിന്റെ തിരുമാനപ്രകാരം ജീവഹാനി സംഭവിക്കുന്ന ആദിവാസികള്‍ അല്ലാത്തവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും,
ആദിവാസികള്‍ക്ക് പട്ടികവര്‍ഗ വകുപ്പില്‍നിന്നും ഈരണ്ടു ലക്ഷം രൂപ നഷ്ട്ടപരിഹാരം കൊടുക്കാന്‍ തിരുമാനിച്ചു.
പനി നിയന്ത്രിക്കുന്നതിനുള്ള വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്യുവാന്‍ തീരുമാനിച്ചു. ജില്ലയില്‍ കുരങ്ങു പനി മൂലം ഏഴുപേരാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്.