നിര്‍ധനരായ മുപ്പത് കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു

Posted on: March 17, 2015 9:56 am | Last updated: March 17, 2015 at 9:56 am
SHARE

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ നിര്‍ധനരായ 30 കുടുംബങ്ങള്‍ക്ക് ഐ സി എഫ് ജിദ്ദാകമ്മിറ്റിയുടെ ധനസഹായങ്ങള്‍ എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി വിതരണം ചെയ്തു. രോഗികള്‍, വയോധികര്‍, വിധവകള്‍ തുടങ്ങിയ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ധനസഹായങ്ങള്‍ വിതരണം ചെയ്തത്. മാസത്തില്‍ ആയിരം രൂപ തോതില്‍ ഒരു വര്‍ഷത്തേക്കാണ് ഐ സി എഫ് ജിദ്ദാകമ്മിറ്റി ധനസഹായം നല്‍കുന്നത്. ഇതുസംബന്ധമായി ഗൂഡല്ലൂര്‍ ഒന്നാംമൈല്‍ സുന്നി മദ്‌റസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു.
ഐ സി എഫ് ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹബീബുര്‍റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് ജിദ്ദാ കമ്മിറ്റി സെക്രട്ടറി ഹംസ സഖാഫി പ്രസംഗിച്ചു. സലാം പന്തല്ലൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു. ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം സയ്യിദ് ഹബീബുര്‍റഹ്മാന്‍ തങ്ങള്‍ നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, ട്രഷറര്‍ സി കെ കെ മദനി, അബ്ബാസ് ഹാജി, എം എ മജീദ് ഹാജി ഉപ്പട്ടി, എസ് എം എ ജില്ലാ സെക്രട്ടറി ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, പി എസ് ബാപ്പുട്ടി, ടി പി ബാവ മുസ്‌ലിയാര്‍, സി എം അലി ഫൈസി.

LEAVE A REPLY

Please enter your comment!
Please enter your name here