ആര്‍ എസ് ബി വൈ പദ്ധതിയില്‍ പുതിയ ആശുപത്രികളെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം

Posted on: March 17, 2015 9:47 am | Last updated: March 17, 2015 at 9:47 am
SHARE

കോഴിക്കോട്: രാഷ്ട്രീയ സ്വാസ്ത്യഭീമ യോജന (ആര്‍ എസ് ബി വൈ)യില്‍ പുതിയ ആശുപത്രികളെ ഉള്‍പ്പെടുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) എം വിശ്വനാഥന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രീയ സ്വാസ്ത്യഭീമ യോജന ജില്ലാ പരാതി പരിഹാര കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ഗവ ആശുപത്രി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കുറ്റിയാടി ഗവ ആശുപത്രി എന്നിവയുടെ തര്‍ക്കവിഷയങ്ങളുമായി ബന്ധപ്പെട്ട് ഡി എം ഒയുടെ നേതൃത്വത്തിലുളള സബ് കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ യോഗം അംഗീകരിച്ചു.
ഈ ആശുപത്രികളുടെ 561 പരാതികളാണ് പരിഹരിച്ചത്. കോംട്രസ്റ്റ് ആശുപത്രിയുടെ പരാതി അടുത്ത കമ്മിറ്റി ചേരുംമുമ്പ് പരിഹരിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശം നല്‍കി.
മാനസികരോഗാശുപത്രികളെ ആര്‍ എസ് ബി വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എന്‍ ആര്‍ എച്ച് എം ഡി പി എം ഡോ എ ബാബുരാജ്, ചിയാക് എ ഡി സി ബി പി അരുണ്‍, സുര്‍ജിത് സിംഗ് പങ്കെടുത്തു.