Connect with us

Kerala

പരീക്ഷാ ആള്‍മാറാട്ടം അനുവദിക്കില്ല: വൈസ് ചാന്‍സലര്‍

Published

|

Last Updated

തേഞ്ഞിപ്പലം:ആള്‍മാറാട്ടം, ഫോര്‍ജറി, കോപ്പിയടി തുടങ്ങിയ പരീക്ഷാ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും സുശക്തമായ സംവിധാനങ്ങളുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുല്‍ സലാം പ്രസ്താവിച്ചു.കഴിഞ്ഞ ദിവസം കോഓപ്പറേറ്റീവ് കോളജ് കേന്ദ്രമായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് പിടിയിലായ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ നയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.പരീക്ഷാ നടത്തിപ്പ് കാര്യക്ഷമവും, കൃത്യവുമാക്കി ഫലം എത്രയും നേരത്തെ പ്രഖ്യാപിക്കാനുള്ളശ്രമം ഉണ്ട്. ആള്‍മാറാട്ടം പോലുള്ള കുറ്റകൃത്യങ്ങള്‍ കോഗ്‌നൈസബിള്‍ കുറ്റകൃത്യങ്ങളില്‍ പ്പെട്ടതാണെന്നും പോലീസിന്് വാറന്റ് കുടാതെ കൃത്യം ചെയ്തവരെ അറസ്റ്റ് ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും വൈസ് ചാന്‍സലര്‍ ബന്ധപ്പെട്ടവരെ ഓര്‍മ്മിപ്പിച്ചു. സര്‍വകലാശാല ഹാള്‍ടിക്കറ്റിന് പുറമെ ഇലക്ഷന്‍ ഐഡി/ആധാര്‍/പാസ്സ്‌പോര്‍ട്ട് തുടങ്ങിയ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍ പരീക്ഷാര്‍ത്ഥികള്‍ കൈവശം കരുതണം. ഇന്‍വിജിലേറ്റര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ ഇത്തരം അധിക തിരിച്ചറിയല്‍ രേഖകള്‍ പരീക്ഷാര്‍ത്ഥികള്‍ കൈമാറണം, വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു. പരീക്ഷാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തുന്നതായിരിക്കും. ആവശ്യമെന്നു തോന്നുന്നപക്ഷം പരീക്ഷാ സെന്ററുകളില്‍ പരീക്ഷാ കണ്‍ട്രോളര്‍ നേരിട്ട് പരിശോധന നടത്തുന്നതായിരിക്കും.