ജനാധിപത്യം അവമതിക്കപ്പെടരുത്: ഹൈദരലി തങ്ങള്‍

Posted on: March 17, 2015 12:25 am | Last updated: March 17, 2015 at 12:33 am
SHARE

HYDARALI SHIHAB THANGAL CUTOUTകോഴിക്കോട്: ജനാധിപത്യത്തിന്റെ നിലയും വിലയും അവമതിക്കപ്പെടുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളില്‍ നിന്ന് അകലുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷെയ്ഡ്’പദ്ധതിയില്‍ നവീകരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡ് ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാഭിമുഖ്യമുള്ള പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ്.
യൂത്ത് ലീഗിന്റെ ഷെയ്ഡ് പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പുതു മാതൃകയായാണെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. രോഗികളെ സന്ദര്‍ശിക്കലും അവര്‍ക്ക് വേണ്ട സൗകര്യം ചെയ്യലും വലിയ പുണ്യമുള്ള സദ്കര്‍മ്മമാണ്. യുവാക്കള്‍ ഇത്തരം ജീവകാരുണ്യ മാതൃകകള്‍ സൃഷ്ടിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ട്രഷറര്‍ കെ എം അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു.