Connect with us

Ongoing News

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ടോട്ടനം ഹോട്‌സ്പറെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ ന്യൂകാസിലിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ത്തുവിട്ടു. ചെല്‍സി- സതാംപ്ടണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
ഫെല്ലൈയ്‌നി, കാരിക്ക്, വെയ്ന്‍ റൂണി എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍വല ചലിപ്പിച്ചത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ തന്നെ അവര്‍ ലീഡെടുത്തു. ബെല്‍ജിയം താരം ഫെല്ലൈയ്‌നിയുടെ വകയായിരുന്നു ഗോള്‍. കാരിക്ക് നല്‍കിയ പന്ത് ഫെല്ലെയ്‌നിയുടെ ഇടംകാലന്‍ ഷോട്ടിലൂടെ ബോക്‌സിന്റെ ഇടത് മൂലയില്‍ പതിച്ചു. 19ാം കാരിക്കിലൂടെ യുനൈറ്റഡ് രണ്ടാം ഗോള്‍ നേടി.
34ാം മിനുട്ടില്‍ സൂപ്പര്‍ താരം വെയ്ന്‍ റൂണിയിലൂടെ യുനൈറ്റഡ് ലീഡ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് റൂണി തൊടുത്ത വലംകാലന്‍ ഷോട്ട് വലകുലുക്കി. മക്കാര്‍ത്തെ, ലുകാകു, ബര്‍ക്‌ലെ എന്നിവരുടെ ഗോളുകളാണ് എവര്‍ട്ടണിന് വമ്പന്‍ ജയമൊരുക്കിയത്. പോയിന്റുപട്ടികയില്‍ പതിനൊന്നാമതുള്ള ന്യൂകാസിലിനെതിരെ മികച്ച പ്രകടനമാണ് എവര്‍ട്ടന്‍ പുറത്തെടുത്തത്. ലീഗില്‍ 28 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 28 മത്സരങ്ങളില്‍ 58 പോയിന്റുള്ള സിറ്റിയാണ് രണ്ടാമത്. 27 പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്തുണ്ട്. 56 പോയിന്റുമായി യുനൈറ്റഡ് അഞ്ചാമതാണ്.