ടി എന്‍ പ്രതാപനെതിരെ പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ വിമര്‍ശം

Posted on: March 17, 2015 5:59 am | Last updated: March 17, 2015 at 12:00 am
SHARE

തിരുവനന്തപുരം: യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ടി എന്‍ പ്രതാപനെതിരെ രൂക്ഷവിമര്‍ശം. ബജറ്റ് ദിനത്തില്‍ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കേണ്ടിയിരുന്നത് ഭരണപക്ഷ എം എല്‍ എമാര്‍ ആയിരുന്നില്ലെന്നും അതിന് വാച്ച് ആന്റ് വാര്‍ഡ് ഉണ്ടെന്നുമുള്ള പ്രതാപന്റെ പരാമര്‍ശത്തിനെതിരെയാണ് എം എല്‍ എമാര്‍ രംഗത്ത് വന്നത്. എം എ വാഹിദാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. തന്റെ വീടിന് നേരെ പോലും അക്രമം ഉണ്ടായെന്നും ഇതിനേക്കാള്‍ വേദനിപ്പിച്ചത് കൂടെയുള്ള പ്രതാപന്റെ പരാമര്‍ശമാണെന്നും വാഹിദ് ചൂണ്ടിക്കാട്ടി. വര്‍ക്കല കഹാര്‍, കെ അച്യുതന്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരും ഇതിനെ പിന്തുണച്ചു സംസാരിച്ചു. മന്ത്രിമാരും ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.