Connect with us

International

യമന്‍ പ്രധാനമന്ത്രിയെ ഹൂത്തികള്‍ മോചിപ്പിച്ചു

Published

|

Last Updated

സന്‍ആ: പ്രധാന മന്ത്രി ഖാലിദ് ബഹായെയും മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരെയും യമനിലെ പ്രബല വിമത ഹൂത്തി വിഭാഗം മോചിപ്പിച്ചു. രണ്ട് മാസത്തോളമായി ഇവര്‍ വീട്ടുതടങ്കലിലായിരുന്നുവെന്നും സര്‍ക്കാര്‍ വാക്താവ് റാജിഹ് ബാദി പറഞ്ഞു.
ഹൂത്തികള്‍ രാഷ്ട്രപതിയുടെ കൊട്ടാരം പിടിച്ചടക്കിയതിനാല്‍ ബഹാക്ക് പ്രസിഡന്റ് സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. യമനിന്റെ രാഷ്ട്രീയ പരിവര്‍ത്തനം എളുപ്പമാക്കാന്‍ ഈ നീക്കം സഹായകമാകുമെന്നും പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ബഹായെ മേചിപ്പിക്കാന്‍ വിവിധ സായുധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഹൂത്തികളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനകം തന്നെ ബഹാ സന്‍ആ വിട്ടിട്ടുണ്ടെന്നും പക്ഷെ അദ്ദേഹം എവിടെയാണ് ഉള്ളതെന്ന് വ്യക്തമല്ലെന്നും യെമന്‍ പോസ്റ്റ് എഡിറ്റര്‍ ഹക്കീം അല്‍മസ്മരി പറഞ്ഞു.