മെക്‌സിക്കോയില്‍ അഴിമതി വിരുദ്ധ മാധ്യമപ്രവര്‍ത്തകക്ക് ജോലി നഷ്ടമായി

Posted on: March 17, 2015 5:51 am | Last updated: March 16, 2015 at 11:52 pm
SHARE

മെക്‌സിക്കോ സിറ്റി : മെക്‌സിക്കോയില്‍ പ്രസിഡന്റിന്റെ ഭാര്യ നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്ന സുപ്രസിദ്ധ മാധ്യമ പ്രവര്‍ത്തകക്ക് ജോലി നഷ്ടമായി. എം വി എസ് റേഡിയോവിലെ കാര്‍മെന്‍ അരിസ്റ്റുഗിയിക്കാണ് ജോലി നഷ്ടമായത്. അതേ സമയം മെക്‌സികോ ലീക്‌സ് എന്ന വെബ്‌സൈറ്റില്‍ അനുവാദമില്ലാതെ ക മ്പനിയുടെ പേരുപയോഗിച്ച് പങ്കാളിയായതിന് തങ്ങളുടെ രണ്ട് പത്രപ്രവര്‍ത്തകരെ പുറത്താക്കുന്നതായി എം വി എസ് പറഞ്ഞു.