കന്യാസ്ത്രീ പീഡനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

Posted on: March 16, 2015 10:00 pm | Last updated: March 17, 2015 at 12:41 am
SHARE

കൊല്‍ക്കത്ത: വൃദ്ധകന്യാസ്ത്രീയെ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ പോലീസ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പോലീസ് എട്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് തടവിലാക്കിയവരുടെ എണ്ണം പത്തായി.
കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ക്ക് സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ഒരാളുടെ ഛായയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 71കാരിയായ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. സി ഐ ഡി അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഹീനമായ ഈ സംഭവം നടന്ന റാണാഘട്ട് മമത സന്ദര്‍ശിക്കുകയും ചെയ്തു. കോണ്‍വെന്റ് സ്‌കൂളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പ്രവര്‍ത്തിച്ചിരുന്നത്. മൃഗീയ പീഡനത്തിനിരയായ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഒരു സംഘം കവര്‍ച്ചക്കാരെയാണ് സംഭവത്തില്‍ പോലീസ് സംശയിക്കുന്നത്. തന്നെ പീഡിപ്പിച്ചവര്‍ക്ക് മാപ്പുനല്‍കിയ കന്യാസ്ത്രി, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പീഡനത്തെ തുടര്‍ന്ന് കന്യാസ്ത്രീയെ റാനാഗഢ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്യാസ്ത്രീ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങി വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്നും ജനങ്ങള്‍ ഇതിനായി പോലീസുമായി സഹകരിക്കണമെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ആരും ഒരു മത സ്ഥപനത്തേയും അപമാനിക്കരുത.് ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടവരെ സര്‍ക്കാര്‍ പിടികൂടുമെന്ന് തനിക്കുറപ്പുണ്ടെന്നും ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമാണെന്ന് ക്രിസ്ത്രീയ സംഘടനകളുടെ പക്ഷം. ക്രിസ്തീയ സഭക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്നതായും പീഡനത്തിനിരയായ സ്ത്രീക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ബന്‍ജിയ ക്രിസ്തീയ പരിസഭ വര്‍ക്കിംഗ് സെക്രട്ടറി ഹരോഡ് മല്ലിക്ക് പറഞ്ഞു.