സംഗീത സംവിധായകന്‍ ബോംബെ എസ് കമാല്‍ അന്തരിച്ചു

Posted on: March 16, 2015 10:39 pm | Last updated: March 16, 2015 at 11:27 pm
SHARE

bombay s kamalതിരുവനന്തപുരം: സംഗീത സംവിധായകന്‍ ബോംബെ എസ് കമാല്‍(83)അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു.മലയാളത്തില്‍ 13 സിനിമകള്‍ക്ക സംഗീതം നല്‍കി.
ബോംബെ വിക്ലോറിയ ടെര്‍മിനസിനു സമീപം അബ്ദുല്‍ റഹ്മാന്‍ സ്ട്രീറ്റിലാണ് കമാല്‍ ജനിച്ചത്. ഏഴാംവയസ്സു മുതല്‍ മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് മുംബൈ സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയനായി.