Connect with us

Gulf

നാന്‍സി അത്‌വലിന് ആഗോള അധ്യാപക അവാര്‍ഡ്

Published

|

Last Updated

ദുബൈ: വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആഗോള അധ്യാപക അവാര്‍ഡ് അമേരിക്കയില്‍ നിന്നുള്ള നാന്‍സി അത്‌വല്‍ കരസ്ഥമാക്കി. ദുബൈയില്‍ നടന്ന ഗ്ലോബല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌കില്‍സ് ഫോറത്തില്‍ വെച്ച് നാന്‍സി അവാര്‍ഡ് ഏറ്റുവാങ്ങി. അന്തര്‍ദേശീയ തലത്തില്‍ അധ്യാപക വൃത്തിയില്‍ മികച്ച സേവനം കാഴ്ചവെച്ചവര്‍ക്കാണ് വര്‍ക്കി ഫൗണ്ടേഷന്‍ പത്തുലക്ഷം യു എസ് ഡോളര്‍ സമ്മാനത്തുകയുള്ള ആഗോള അധ്യാപക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, വര്‍ക്കി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി പങ്കെടുത്തു.
ആഗോള തലത്തില്‍ നിന്ന് ലഭിച്ച 5,000ല്‍ പരം നോമിനേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. അഹ്മദാബാദിലെ റിവര്‍ സൈഡ് സ്‌കൂള്‍ അധ്യാപിക കിരണ്‍ ബിര്‍സേതി പട്ടികയില്‍ ഉള്‍പ്പെടും.

Latest