വര്‍ഖയിലെ ആഭ്യന്തര റോഡ് നിര്‍മാണം പൂര്‍ത്തിയായി

Posted on: March 16, 2015 10:00 pm | Last updated: March 16, 2015 at 10:09 pm
SHARE

ദുബൈ: വര്‍ഖ ഒന്ന്, രണ്ട്, മൂന്ന്, നാല് പ്രദേശങ്ങളില്‍ ആഭ്യന്തര റോഡ് നിര്‍മാണം പൂര്‍ത്തിയായതായി ആര്‍ ടി എ. സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.
വടക്ക് ട്രിപ്പോളിറോഡ്, തെക്ക് അവീര്‍ റോഡ്, കിഴക്ക് അക്കാഡമിക് സിറ്റി റോഡ്, പടിഞ്ഞാറ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണിത്. 125 കിലോ മീറ്ററില്‍ പുതിയ റോഡ് പണിതത്. 36 കിലോമീറ്ററില്‍ വീതികൂട്ടി. ഇവിടങ്ങളില്‍ പാര്‍ക്കിംഗ് സ്ഥലവും വഴിവിളക്കുകളും ഏര്‍പെടുത്തി.
വില്ലകളിലേക്കും കെട്ടിടങ്ങളിലേക്കുമുള്ള പാതകള്‍ ഈ വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാകും. 2012-2015 വര്‍ഷത്തെ പദ്ധതി പ്രകാരമാണ് റോഡ് നിര്‍മാണമെന്നും മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.