ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി മൊബൈല്‍ സന്ദേശമയച്ചുവെന്ന് ചെന്നിത്തല

Posted on: March 16, 2015 8:52 pm | Last updated: March 16, 2015 at 9:01 pm
SHARE

ramesh chennithalaതിരുവനന്തപുരം: ജയിലുകളിലെ മൊബൈല്‍ ഉപയോഗം സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി ജയിലില്‍ നിന്നു തനിക്കു മൊബൈല്‍ സന്ദേശം അയച്ചെന്നു ചെന്നിത്തല വെളിപ്പെടുത്തി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയാണു സന്ദേശം അയച്ചത്. സഭയില്‍ നടന്ന കയ്യാങ്കളിയില്‍ ലജ്ജ തോന്നുന്നുവെന്നാണ് സന്ദേശം. തിരുവനന്തപുരത്ത് യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തിലാണു ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.