ഐസിസി റാങ്കിംഗ്: ധോണിക്ക് മുന്നേറ്റം; മുഹമ്മദ് ഷമി പതിനൊന്നാമത്‌

Posted on: March 16, 2015 8:28 pm | Last updated: March 16, 2015 at 8:28 pm
SHARE

dhoni1(1)ദുബായ്: ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ മുന്നേറ്റം. പുതിയ റാങ്കിംഗില്‍ ധോണി എട്ടാം സ്ഥാനത്താണ്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തതാണു ധോണിക്കു ഗുണമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താവാതെ 45 റണ്‍സും സിംബാബ്‌വെയ്‌ക്കെതിരെ പുറത്താവാതെ 85 റണ്‍സും ധോണി നേടിയിരുന്നു.

വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനുമാണ് ആദ്യ പത്തിലുള്ള മറ്റു രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. വിരാട് കോഹ്‌ലി നാലാം സ്ഥാനത്തും ശിഖര്‍ ധവാന്‍ ഏഴാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡി വില്ലിയേഴ്‌സ് ആണു റാങ്കിംഗില്‍ ഒന്നാമതായുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല മൂന്നാം സ്ഥാനത്തുമുണ്ട്.

ബൗളര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് ഷാമി പതിനൊന്നാം സ്ഥാനത്തും അശ്വിന്‍ പതിനേഴാം സ്ഥാനത്തുമാണ്. പാക്കിസ്ഥാന്റെ സയീദ് അജ്മലാണ് ഒന്നാം സ്ഥാനത്ത്.