ഇടതുമുന്നണിയുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി

Posted on: March 16, 2015 7:05 pm | Last updated: March 16, 2015 at 7:05 pm
SHARE

oommenchandiതിരുവനന്തപുരം: ഇടതുമുന്നണിയുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യരഹിതമായ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മാര്‍ച്ച് 13 ന് നിയമസഭയെ ബന്ദിയാക്കിയ പ്രതിപക്ഷം മാര്‍ച്ച് 14 ന് കേരളത്തെയും ബന്ദിയാക്കി. നിയമസഭയിലെ ക്യാമറ പരിശോധിച്ചാല്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എയും രക്ഷപെടില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്്് പറഞ്ഞു.

പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. തലയ്ക്കു മുകളില്‍ കാമറയുള്ള കാര്യം പ്രതിപക്ഷം മറന്നു പോയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.